കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് അഞ്ചിന് തുടങ്ങും

google news
v

കണ്ണൂർ : സിസ്റ്റം, ഊർജ്‌ജം, പരിസ്ഥിതി എന്നീ സ്ഥലങ്ങളിൽ അഞ്ചാമത് അന്താരാഷ്ട്ര കോൺഫറൻസ് ഓഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 105 പ്രബന്ധങ്ങൾ അവതരിപിക്കും. 

അഞ്ചിന് രാവിലെ ഒൻപതു മണിക്ക് ഐ.എസ്. ആർ.ഒ, എച്ച്.എഫ്.എസ്.സി ഡയറക്ടർ ഉമാ മഹേശ്വർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ.ശ്രീകൃഷ്ണൻ ( ഐ.എ.ടി) ഡൽഹി പരിപാടിയിൽ മുഖ്യാതിഥിയാകും.

 ഊർജ്ജ പരിസ്ഥിതി മേഖലകളിലെ ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദേശ സർവകലാശാലകൾ, ഐ.എ.ടി.എൻ.ഐ.ടി സർക്കാർ എൻജിനിയറിങ് കോളേജുകൾ എന്നിവടങ്ങളിൽ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും കോൺഫറൻസിന്റെ ഭാഗമായി നടക്കും. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.വി. ഒ രജിനി. സംഘാടക സമിതി ചെയർമാൻ ഡോ. ബി.ശ്രീജിത്ത് സെക്രട്ടറിമാരായ ഡോ.ഗോവിന്ദൻ പുതുമന ,ഷിജിൻ മാണിയത്ത് എന്നിവർ പങ്കെടുത്തു.

Tags