കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു
Kannur Central Jail

കണ്ണൂർ : സെൻട്രൽ ജയിലിലെ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥനെ അക്രമിച്ച് പരിക്കേൽപ്പിച്ചു.പത്താം ബ്ലോക്കിൽ കഴിയുന്ന തൃശൂർ സ്വദേശി ഷിജിൽ (37) ആണ് ഇന്നലെ കാലത്ത് ജയിൽ ഉദ്യോഗസ്ഥനായ പി.കെ.അനിൽകുമാറിനെ അക്രമിക്കയും യൂണിഫോം കീറി നശിപ്പിക്കയും ചെയ്തുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.അനിൽകുമാർ ആശുപത്രിയിൽ ചികിത്സ തേടി.

Share this story