കലോത്സവ സ്വാഗതഗാന വിവാദ കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Tue, 10 Jan 2023

കലോത്സവ സ്വാഗതഗാന വിവാദത്തിൽ കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല. കലോത്സവ സ്വാഗത ഗാനം വേദിയിൽ അവതരപ്പിക്കുന്നതിന് മുൻപ് പരിശോധിച്ചിരിന്നു. എന്നാൽ അപ്പോൾ വേഷം ഉണ്ടായിരുന്നില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണം. അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.