വിഡി സതീശനും പിസി വിഷ്ണുനാഥിനുമെതിരെ അച്ചടക്ക സമിതിക്ക് കെവി തോമസിന്റെ കത്ത്
vishnudas
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അടുത്തിടപഴകിയതാണ് വിഡി സതീശനെതിരെ പരാതിയായി കെവി തോമസ് ചൂണ്ടിക്കാണിക്കുന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും പിസി വിഷ്ണുനാഥിനെതിരേയും എഐസിസി അച്ചടക്ക സമിതിയ്ക്ക് കത്തയച്ച് കെവി തോമസ്. ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അടുത്തിടപഴകിയതാണ് വിഡി സതീശനെതിരെ പരാതിയായി കെവി തോമസ് ചൂണ്ടിക്കാണിക്കുന്നത്. എഐഎസ്എഫ് സെമിനാറില്‍ പിസി വിഷ്ണുനാഥ് പങ്കെടുത്തത് കെപിസിസിയുടെ അറിവോടെയാണോ എന്നും കത്തില്‍ ചോദിക്കുന്നു. അച്ചടക്ക സമിതി ചെയര്‍മാന്‍ എകെ ആന്റണിക്ക് പുറമേ എല്ലാ അംഗങ്ങള്‍ക്കും എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെവി തോമസ് കത്തയച്ചിട്ടുണ്ട്.

വ്യക്തിപരമായ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിനന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് കത്തില്‍ ചോദിക്കുന്നു. എഐഎസ്എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പിസി വിഷ്ണുനാഥ് പങ്കെടുത്തത്. സിപിഐഎം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി ശുപാര്‍ശ സമര്‍പ്പിച്ചത്. താന്‍ ചെയ്ത ആതേ 'തെറ്റല്ലേ' വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെവി തോമസ് ചൂണ്ടിക്കാണിക്കുന്നു.

Share this story