റായ്‌പൂർ കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു
jcb1

റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്‌പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

ടയറിൽ കാറ്റ് നിറക്കാൻ വർക്ക്‌ഷോപ്പിൽ എത്തിച്ചപ്പോഴാണ് അപകടം. ടയറിൽ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാൾ ടയർ അമർത്തിയതോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്‌തമാണ്‌.

മരിച്ച തൊഴിലാളികൾ മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്ന് ഉള്ളവരാണ്. സ്‌ഫോടനത്തിൽ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് റായ്‌പൂർ ജില്ലാ പോലീസ് അറിയിച്ചു.

Share this story