കണ്ണൂര്‍ നഗരത്തില്‍ വീടിന് തീവയ്പ്പ് ; വയോധിക രക്ഷപ്പെട്ടത് അത്ഭുതകരമായി

fire

 
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയില്‍ വയോധികയായ സ്ത്രീ തനിച്ചു താമസിക്കുന്ന വീടിന് തീവെച്ചതായി പരാതി. പാറണ്ടക്കണ്ടി ബീവേറ്ജസിലെ ശുചീകരണ തൊഴിലാളിയായ കൊയ്യങ്കണ്ടി ശ്യാമളയുടെ(65) വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. ഓടുകളും വീട്ടിനകത്തുണ്ടായിരുന്ന കാലികുപ്പികളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ശ്യാമള പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുപകരണങ്ങള്‍ അടക്കംമുഴുവനും കത്തിചാമ്പാലായിട്ടുണ്ട്. 

പാറക്കണ്ടിയിലെ ഒറ്റനില ഓടിട്ട വീടാണ് കത്തി ചാമ്പാലായത്. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും ക്ഷണ നേരം കൊണ്ടു മുഴുവന്‍ കത്തിചാമ്പലായിരുന്നു.ബീവറേജ്‌സ് ഔട്ട് ലെറ്റിലെ ശുചീകരണ തൊഴില്‍ ചെയ്യുന്നതിനൊപ്പം ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയും ഇവര്‍ ചെയ്തിരുന്നു.സഹോദരങ്ങളും അമ്മയും മരിച്ചതിനു ശേഷം ഇവര്‍ തനിച്ചാണ് ഇവിടെ താമസിച്ചുവരുന്നത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ തീവെയ്ക്കാനായി ചൂട്ടുമായി നടന്നുവരുന്നയാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ്  കേസ് അന്വേഷണം നടത്തിവരുന്നത്. വീടു നഷ്ടപ്പെട്ട ശ്യാമള ഇപ്പോള്‍ അയല്‍വീട്ടുകാരുടെ സംരക്ഷണയിലാണ്.

Share this story