കനത്ത മഴ: തൃശ്ശൂരിലും കൊല്ലത്തും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
rain
മലവെള്ള പാച്ചിലില്‍ കണ്ണൂരിലെ മലയോര മേഖലകളില്‍ കനത്ത നാശമാണുണ്ടായത്.

കനത്ത മഴയില്‍ തൃശ്ശൂര്‍ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. മലവെള്ള പാച്ചിലില്‍ കണ്ണൂരിലെ മലയോര മേഖലകളില്‍ കനത്ത നാശമാണുണ്ടായത്. വയനാട്ടിലേക്കുള്ള നെടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതതടസം തുടരുകയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തില്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 

Share this story