അംഗത്വ വിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചു : ഹരിപ്പാട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍
ഈ രണ്ടുപേരിലൊരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് പൊളിക്കും : ചെന്നിത്തല സമ്മതിക്കില്ല

ഹരിപ്പാട്‌: അംഗത്വ വിതരണത്തിനിടെ കോണ്‍ഗ്രസ്‌ നേതാവ്‌ വീട്ടമ്മയെ കയറി പിടിച്ചു. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ബിജുപുരുഷോത്തമനെ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 

ചിങ്ങോലിയില്‍ കോണ്‍ഗ്രസ്‌ അംഗത്വ കാമ്പെയിനിടെയായിരുന്നു സംഭവം.പോലീസ്‌ പറയുന്നതിങ്ങനെ: കോണ്‍ഗ്രസ്‌ അംഗത്വ വിതരണ കാമ്പെയിനിന്റെ ഭാഗമായാണ്‌ ഇന്നലെ ബിജുപുരുഷോത്തമന്‍ പരാതിക്കാരിയുടെ വീട്ടിലെത്തിയത്‌. 

മെമ്പര്‍ഷിപ്പ്‌ എടുക്കുന്നതിനായി മൊബൈലില്‍ ഫോട്ടോ പകര്‍ത്തിക്കൊള്ളാമെന്ന്‌ പറഞ്ഞു. വീടിനുള്ളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷം തന്നെ കടന്നുപിടിച്ചെന്നാണ്‌ വീട്ടമ്മയുടെ പരാതി.

Share this story