വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി ഗവർണ‌ർ
arif mohammad khan governor

തിരുവനന്തപുരം : വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലി സന്ദർശനത്തിന് മുന്നോടിയായാണ് സമര സമിതി പ്രവർത്തകരെ രാജ്ഭവനിൽ വിളിച്ചു വരുത്തി ഗവർ‍ണർ വിശദാംശങ്ങൾ തേടിയത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാം എന്ന് ഗവർണർ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സമര സമിതി പ്രവർത്തകർ അറിയിച്ചു. 

കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം എന്ന് ഉറപ്പ് നൽകി. ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പറ്റി ഗവർണർ ചോദിച്ചറിഞ്ഞതായും സമര സമിതി പ്രവർത്തകർ വ്യക്തമാക്കി. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ക്യാമ്പുകൾ സന്ദർശിക്കും എന്നും അറിയിച്ചു. 

Share this story