സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ സര്‍ക്കാറിനെ അനുവദിക്കില്ല: നിലപാടിലുറച്ച് ഗവര്‍ണര്‍

google news
arif mohammad khan governor

സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ഭേദഗതി ബില്‍ ഒപ്പുവെക്കില്ലെന്ന സൂചനയും നല്‍കി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നതെന്നും പക്ഷേ അങ്ങനെയല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാനുളളടത്തോളം സര്‍വകലശാലകളിലെ സ്വേച്ഛധിപത്യം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയാ വര്‍ഗീസിന്റെ നിയമനവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ്യതയില്ലാത്ത നിയമനമെന്നാണ് നടപടിയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്.
മന്ത്രിമാരടക്കമുള്ളവര്‍ യോഗ്യത ഇല്ലാത്തവരെയാണ് പേഴ്‌സണല്‍ സ്റ്റാഫായി നിയോഗിക്കുന്നതെന്നും യോഗ്യതയുള്ളവരെ നിയമിച്ചാല്‍ ഒരു എതിര്‍പ്പും ഉന്നയിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ക്യാംപസ് രഷ്ട്രീയത്തിന് എതിരല്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയക്കാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ഥികളുടെ വിലപ്പെട്ട ജീവന്‍ നഷ്ടമാവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags