ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

kumi elephent

ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃദദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനിടെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പൂപ്പറയിൽ നാട്ടുകാർ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Share this story