പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക : മന്ത്രി കെ കൃഷ്‌ണൻകുട്ടി

google news
Minister K Krishnankutty

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വർധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.

റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള അധികാരമുള്ളത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചക്ക് പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്‌തമാക്കി. അതേസമയം ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ളാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്.

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കണം എന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ മുതൽ 90 പൈസ വരെ ഗാർഹിക ഉപഭോക്‌താക്കൾക്ക്‌ വർധിപ്പിക്കണമെന്ന് ബോർഡ് റെഗുലേറ്ററി കമ്മീഷന് സമർപ്പിച്ച താരിഫിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഈ ആവശ്യം തള്ളി.

Tags