ഹര്‍ത്താലിനിടെ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവം ; പ്രതിയെ തിരിച്ചറിഞ്ഞു
police jeep

ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൂട്ടിക്കട സ്വദേശി ഷംനാദിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.ഇയാള്‍ എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റാണെന്ന് പൊലീസ് പറഞ്ഞു

ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

Share this story