ഡ്രൈഡേയിൽ വീട്ടിൽ മദ്യവിൽപന ; അടിമാലിയിൽ യുവാവ് അറസ്റ്റിൽ
arrest1

അടിമാലി: ഡ്രൈഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ചുവെച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. തോക്കുപാറ തോപ്പിൽ അജി ബസേലിയോസിനെയാണ് (38) അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചയാളാണ്. ഇയാളുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോ‍െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രിവന്‍റിവ് ഓഫിസർ വി.പി. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, അരുൺ സി. രഞ്ജിത്, കവിദാസ്, നിമിഷ ജയൻ, എസ്.പി. ശരത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
 

Share this story