കെഎസ്ആര്‍ടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍; ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
Diesel shortage in Kasargod KSRTC
അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും.

കെഎസ്ആര്‍ടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും.


ഈ മാസം 13 നാണ് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ച് തങ്ങളുടെ വാദങ്ങള്‍ കൃത്യമായി മുഖവിലയ്‌ക്കെടുത്തില്ല. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല എന്നിങ്ങനെയാണ് അപ്പീല്‍ ഹര്‍ജികളില്‍ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎല്‍, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകള്‍ നല്‍കിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലുള്‍പ്പെടുത്തി എണ്ണക്കമ്പനികള്‍ ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു കെഎസ്ആര്‍ടിസി യുടെ ഹര്‍ജി.

Share this story