ജനനേന്ദ്രിയം വെട്ടിമാറ്റി, വികൃതമാക്കിയ നിലയില്‍ ദമ്പതികളുടെ മൃതദേഹം; ദുരഭിമാനക്കൊലയെന്ന് സംശയം

google news
deadbody



ഉദയ്പൂര്‍: ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അധ്യാപകനായ രാഹുല്‍ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഹുല്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളും സോനു രജപുത്ര സമുദായത്തില്‍ നിന്നുള്ളയാളുമാണ്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇരുവരും. കനത്ത കല്ലുകള്‍ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നി?ഗമനമെന്ന് പൊലീസ് പറഞ്ഞു. 


'മീണയുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ്. സോനുവിന്റെ ജനനേന്ദ്രിയത്തിലും മൂര്‍ച്ചയേറിയ ആയുധത്തിന്റെ മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രണ്ട് ദിവസമായി അവരെ കാണാതായിരുന്നു,'  ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദുരഭിമാനക്കൊലയാണെന്ന് തോന്നുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ 15 മുതലാണ് ഇവരെ കാണാതായത്. 

Tags