നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്
muzhappilangad ldf
വിമാനത്തിനുള്ളില്‍ ഉണ്ടായ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് നേതൃത്വം

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. സ്വപ്നയുടെ ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കെതിരെ വിപുലമായ കാമ്പയിന് യോഗം തീരുമാനമെടുക്കും. വിമാനത്തിനുള്ളില്‍ ഉണ്ടായ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം യുഡിഎഫിനെതിരെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ് നേതൃത്വം

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. വിമാനത്തിനുള്ളിലും പ്രതിഷേധമുണ്ടായതോടെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് എല്‍ഡിഫ് നീക്കം. പ്രതിരോധം എങ്ങനെയെന്ന് ചര്‍ച്ച ചെയ്യും.

Share this story