കോവിഡ് സർട്ടിഫിക്കറ്റ് : വീഴ്ച ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ
Human Rights Commission

കൊല്ലം: കോവിഡ് നെഗറ്റിവ് റിപ്പോർട്ടിന് പകരം പോസിറ്റിവ് സർട്ടിഫിക്കറ്റ് നൽകിയതു കാരണം ക്രൈസ്തവ വിശ്വാസിയായ വ്യക്തിയുടെ മൃതദേഹം ചടങ്ങുകൾ കൂടാതെ ശ്മശാനത്തിൽ സംസ്കരിക്കേണ്ടി വന്നെന്ന പരാതിയിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽനിന്ന് ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമീഷൻ. 

ജില്ല ആശുപത്രിയിൽനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് കമീഷൻ അംഗം വി.കെ. ബീനാകുമാരി തള്ളി. നഷ്ടപരിഹാരം വേണമെന്ന പരാതിക്കാരനായ പേരയം സ്വദേശി എ. ബോബിയുടെ ആവശ്യവും കമീഷൻ അനുവദിച്ചില്ല. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആവശ്യം തള്ളിയത്. ഇത്തരം അപാകതകൾ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് കമീഷൻ ജില്ല മെഡിക്കൽ ഓഫിസർക്ക് കർശനമായ താക്കീത് നൽകി.
 

Share this story