നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി
Sat, 14 Jan 2023

നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറിയതായി പരാതി. മൂന്നംഗ സംഘം ആയുധങ്ങളുമായി എത്തിയെന്നാണ് പാലാരിവട്ടം പൊലീസില്‍ ബാല പരാതി നല്‍കിയിരിക്കുന്നത്.
സംഭവ സമയം ഭാര്യ എലിസബത്ത് മാത്രമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബാല പോയിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്.