പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി
Mon, 16 Jan 2023

മലപ്പുറം: പെരിന്തൽമണ്ണയിൽ കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ 12 വയസുകാരനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി.ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകീട്ടാണ് അക്രമമുണ്ടായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.