പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

google news
SSLC results
ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആര്‍ഡി ചേംബറില്‍ വച്ചാണ് പ്രഖ്യാപിക്കുക

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആര്‍ഡി ചേംബറില്‍ വച്ചാണ് പ്രഖ്യാപിക്കുക. keralaresults. nic.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി ഫലം പരിശോധിക്കാം. മാര്‍ക്ക്‌ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും അവസരമുണ്ട്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാര്‍ത്ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

Tags