ചീമേനി ജയിൽ നിന്ന് ചാടിപ്പോയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

jeyims

കാസർകോട് :  ചീമേനി തുറന്ന ജയിൽ നിന്ന് ചാടിപ്പോയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മാതമംഗലം സ്വദേശി ജെയിംസ് ജോസഫാണ് മരിച്ചത്. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇയാൾ ഇന്നലെ രാത്രിയാണ് ജയിൽ ചാടിയത്.

Share this story