കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യം മുഴക്കിയ മൂന്ന് പേര്‍ക്കെതിരെ കേസ്
pinarayi vijayan

 തലശേരി:  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്  നേരെ മുദ്രാവാക്യം മുഴക്കി റോഡരികില്‍ നിന്ന മൂന്ന് യുവാക്കള്‍ക്കെതിരെ  പിണറായി പൊലിസ് കേസെടുത്തു   ഞായറാഴ്ച്ച രാത്രി  ഏഴുമണിയോടെ തലശേരി-   അഞ്ചരക്കണ്ടി റൂട്ടിലെ മമ്പറത്തുവെച്ചാണ് സംഭവം. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രിപിണറായിയിലെ വീട്ടിലേക്ക് വന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പോകുമ്പോള്‍ റോഡരികില്‍ നിന്നിരുന്ന  മമ്പറം സ്വദേശികളായ നിഥിന്‍,സിദ്ധാര്‍ത്ഥ്, വിനേഷ് എന്നിവര്‍ ഭാരത്മാതാകീ ജയ് എന്നു മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. സംഭവം നടന്നതിനു ശേഷം പിണറായി പൊലിസാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. ഇവര്‍മദ്യപിച്ചിരുന്നതായും അതുകാരണമാണ് ബഹളമുണ്ടാക്കിയതെന്നുമാണ് പൊലിസ്  പറയുന്നത്.

Share this story