ഗവര്‍ണറെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം
governor

വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമര്‍ശനം തുടരാന്‍ ഗവര്‍ണറും സര്‍ക്കാരും.ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനം ഗവര്‍ണര്‍ ആവര്‍ത്തിക്കും.വിവാദ ബില്ലുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ തന്നെ ആണ് നീക്കം.

അതേ സമയം ഗവര്‍ണ്ണറേ രാഷ്ട്രീയമായി നേരിടാന്‍ ആണ് സിപിഎം തീരുമാനം. ആര്‍എസ്എസ് ബന്ധം തുടര്‍ന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമ വഴി അടക്കം ആലോചിക്കും

Share this story