ഗവര്‍ണറുടെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം

google news
arif

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടികള്‍ എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍ക്കാരുകളെ ഒന്നിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സിപിഐഎം ആരംഭിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍, വ്യക്തിപരമല്ല എന്നും, കൃത്യമായ രാഷ്ട്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് എന്നുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആശയ പ്രചരണത്തിനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ആര്‍എസ്എസിനും ബിജെപിക്കും താത്പര്യമുള്ള വ്യക്തികളെ സര്‍വകലാശാല ചാന്‍സിലര്‍മാരായി നിയമിക്കാനുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍ എന്നാണ് സിപിഐഎം കണക്കാക്കുന്നത്.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ബംഗാളിലും ഗവര്‍ണര്‍മാര്‍ സമാനമായ നീക്കം നടത്തി. എന്നാല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്ന് പേരുകളുടെ പട്ടികയില്‍ നിന്ന് വൈസ് ചാന്‍സലറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലാ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നു സിപിഐഎം ചൂണ്ടികാണിക്കുന്നു.

Tags