കോഴിക്കോട് പേരാമ്പ്രയിലെ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്
bomb


കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് ഇന്നലെ അർധരാത്രി ബോംബേറ് ഉണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ബോംബെറിന്റെ അവശിഷ്‌ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. വടക്കൻ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ നടക്കുന്നത്. രാത്രി വൈകിയും പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പല സ്‌ഥലത്തും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ കല്ലേറും ബോംബേറും ഉണ്ടായി.

Share this story