ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഷട്ടറിന്റെ കൗണ്ടർ വെയ്റ്റ് താഴെ വീണു
Wed, 3 Aug 2022

കോതമംഗലം : ഭൂതത്താൻകെട്ട് അണക്കെട്ടിൽ ഒരു ഷട്ടറിന്റെ കൗണ്ടർവെയ്റ്റ് താഴെ വീണു. ഇരുമ്പുചങ്ങലപൊട്ടി ഒരുവശം താഴേക്ക് തൂങ്ങിയ നിലയിലാണ്. 9ാം നമ്പർ ഷട്ടറിന്റെ കൗണ്ടർവെയ്റ്റാണ് തകരാറിലായത്. കേടുപാടുകൾ പരിഹരിക്കാതെ ഷട്ടർ ഉയർത്താനോ താഴ്ത്താനോ കഴിയില്ല.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പെരിയാർവാലി ഉദ്യോഗസ്ഥർ പറഞ്ഞു. ഡാമിന്റെ 15 ഷട്ടറുകളും തുറന്ന നിലയിലാണ്. മഴക്കാലമാവുന്നതോടെ അറ്റകുറ്റപ്പണികൾക്കായി ഡാമിന്റെ ഷട്ടറുകൾ തുറന്നിടുക പതിവാണ്.