പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

arrest1

അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. അടിമാലി സ്വദേശി നിധിൻ തങ്കച്ചനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്തുക്കളായ നാലുപേരെ ഇന്നലെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇതിനെ തുടർന്ന് ഇന്ന് രാവിലെ വക്കീൽ മുഖാന്തരം പ്രതി അടിമാലി പൊലീസിൽ ഹാജരാവുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. താലൂക്ക് ആശുപ്രതിയില്‍ ചികിത്സ തേടി എത്തിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്.

കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. മാതാവും സഹോദരനും ജോലിക്കു പോയിരുന്ന സമയത്ത് ആയിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.

Share this story