പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിനെ ഉടന്‍ ഇഡി ചോദ്യം ചെയ്‌തേക്കും
Mon, 20 Jun 2022

പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്.
പുരാവസ്തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്.
തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 18 ലക്ഷം രൂപ അനിത പുല്ലയിലിന് ലഭിച്ചതിനും തെളിവ് ഉണ്ട്. മുന്‍ ഐജി ലക്ഷ്മണയെയും കേസില്‍ ചോദ്യം ഇ.ഡി ചെയ്യാന്‍ നീക്കം നടത്തുന്നുണ്ട്. കള്ളപ്പണപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം.