ആന്ധ്രാപ്രദേശിൽ രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്‌തു
Sun, 17 Apr 2022

ആന്ധ്രാപ്രദേശ് : പല്‍നാട് ജില്ലയിലെ ഗുരജാലയിൽ രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്‌തത്.
റെയില്‍വേ സ്റ്റേഷനില്‍ വച്ച് അവശനിലയിലായ യുവതിയെ രക്തസ്രാവത്തോടെ സമീപവാസികളാണ് കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവതിക്കൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു. ഇവര്‍ക്ക് തെലുങ്ക് അറിയില്ല.
യുവതി ആന്ധ്രാപ്രദേശില്‍ ജോലി തേടിയെത്തിയതാണ്. സംഭവ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്.