നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതിന്‍റെ പ്രാധാന്യം എന്താണെന്നു കോടതി
dileep high court


കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരായ ക്രൈം ബ്രാഞ്ച് ഹർജി ഹൈക്കോടതി ഇനി തിങ്കളാഴ്ച പരിഗണിക്കും.കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡിജിപി വാദിച്ചു.ഹാഷ് വാല്യൂ മാറിയതിന്‍റെ   പ്രാധാന്യം എന്താണെന്നു കോടതി ചോദിച്ചു.

ഇത് പ്രതിയ്ക്ക് ഗുണകരമായിട്ടുണ്ടോ? ഹാഷ് വാല്യൂ മാറിയതിന്‍റെ  പ്രത്യാഘാതം എന്താണെന്നു ബോധ്യപ്പെടുത്തണമെന്നും  ഹൈക്കോടതി ആവശ്യപ്പെട്ടു.മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

Share this story