ആഴിമലയിലെ കിരണിന്റെ മരണം; മൂന്നാം പ്രതിയും അറസ്റ്റിൽ

google news
KIRAN
കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിനാണ്  പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ആഴിമലയിൽ മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മൂന്നാം പ്രതി അരുണാണ് പിടിയിലായത്. മരിച്ച കിരണിനെ പിന്തുടർന്ന് കാർ ഓടിച്ചയാളാണ് അരുൺ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.

 കിരൺ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാണാനെത്തിയ പെൺകുട്ടിയുടെ സഹോരനും സഹോദരീ ഭർത്താവും നേരത്തെ പിടിയിലായിരുന്നു. ഇവരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിനാണ്  പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ജൂലൈ 9നാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ തട്ടികൊണ്ടുപോയതിന് ശേഷം കിരണിനെ ആഴിമല കടലിൽ കാണാതാവുകയായിരുന്നു. കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം കിരണിന്റെതെന്ന് സ്ഥിരീകരിച്ചത്.

Tags