ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും
rahim

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും. ജനറല്‍ സെക്രട്ടറിയായി ഹിമാഘ്‌നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സഞ്ജീവ് കുമാറാണ് ട്രഷറര്‍.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം.

മീനാക്ഷി മുഖര്‍ജി, നബ് അരുണ്‍ ദേബ്, ജതിന്‍ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാര്‍. സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ഉള്‍പ്പടെ നാലു പേരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. വി ബാസേദ്, ധ്രുബ് ജ്യോതിസാഹ, പലേഷ് ഭൗമിക്ക് എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍.വി കെ സനോജ്, വി വസീഫ്, ആര്‍എസ് അരുണ്‍ ബാബു, ജെയ്ക്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന്‍, ഷിജൂഖാന്‍, ആര്‍ ശ്യാമ, എം ഷാജര്‍, ആര്‍ രാഹുല്‍, വി പി സാനു എന്നിവരാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

Share this story