പതിനൊന്ന് വര്‍ഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

Police

പതിനൊന്ന് വര്‍ഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും,കുഞ്ഞിനെയുമാണ് കണ്ടെത്തിയത്.ബംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്‌റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തില്‍  ഡി എം പി ടി യു അംഗങ്ങള്‍ ആണ് അന്വേഷണം നടത്തിയത്.
11 വര്‍ഷത്തോളമായി ബംഗളൂരുവില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

Share this story