ഉറങ്ങി കിടന്ന എട്ട് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; വിചാരണ തിങ്കളാഴ്ച തുടങ്ങും

case

ആലുവ എടയപ്പുറത്ത് ഉറങ്ങി കിടന്ന എട്ട് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ തിങ്കളാഴ്ച തുടങ്ങും. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിന്‍ രാജാണ് പ്രധാന പ്രതി. ഇതേ പ്രതി പെരുമ്പാവൂരില്‍ വീടിനുള്ളില്‍ ഉറങ്ങി കിടന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ചയും ആരംഭിക്കും. പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലാണ് വിചാരണ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം. വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ അര്‍ദ്ധരാത്രി തട്ടി കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 74ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.
ബലാത്സംഗത്തിന് ശേഷം കുഞ്ഞിനെ നഗ്‌നയാക്കി ഇരുട്ടത്ത് ഉപേക്ഷിക്കുകയായിരുന്നു.
650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ 115 സാക്ഷികളുണ്ട്. പോക്‌സോയ്ക്ക് പുറമെ, ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, മോഷണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

Tags