കോട്ടയത്ത് ബൈക്കപകടത്തിൽ 52 കാരൻ മരിച്ചു
Oct 31, 2024, 12:15 IST
കോട്ടയം: പള്ളത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് 52 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ അസ്ലം റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.