പാലക്കാട് മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച 5000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി

excise1

പാലക്കാട് ചെമ്മണാമ്പതിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 5000 ലിറ്റര്‍ സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്. മാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരന്‍ സബീഷിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.  

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിന്‍ തോട്ടത്തില്‍ സ്പിരിറ്റ് ഉള്ളതായി വിവരം. മാവിന്‍തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളില്‍ ചേ!ര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥ!ര്‍ നല്‍കുന്ന വിവരം. 

Share this story