ട്രെയിനില്‍ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
വിശദമായി ചോദ്യം ചെയ്ത് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം
ട്രെയിനില്‍ കടത്തി കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി 2 പേര്‍ ഡാന്‍സഫ് സംഘത്തിന്റെ പിടിയില്‍. ചാത്തന്നൂര്‍ ഇത്തിക്കര മീനാട് വയലില്‍ പുത്തന്‍വീട്ടില്‍ രാഹുല്‍ (23), തഴുത്തല മൈലക്കാട് നോര്‍ത്ത് കമല സദനത്തില്‍ സുഭാഷ് ചന്ദ്രന്‍ (27) എന്നിവരെയാണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനിലും കെ എസ് ആര്‍ടിസി ഡിപ്പോകളിലുമടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
tRootC1469263">
ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ രണ്ട് ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചത്. ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടുമാസത്തിനുള്ളില്‍ നഗരത്തില്‍ നടന്ന നാലാമത്തെ വന്‍ കഞ്ചാവ് വേട്ടയാണിത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. വിശദമായി ചോദ്യം ചെയ്ത് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം
.jpg)

