പതിമൂന്നുകാരിയായ മകളെ രണ്ട് വര്‍ഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവും പിഴയും

court

 മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും. മഞ്ചേരി സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിനും കോടതി വിധിച്ചു.

13 കാരിയായ മകളെ രണ്ടു വര്‍ഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.

Tags