ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് 1.13 കോടി; ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

arif muhammed khan

ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വിസിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിട്ടത് ഒരു കോടി പതിമൂന്ന് ലക്ഷം രൂപയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനെതിരായ ഹർജിക്ക് ഇതുവരെ യൂണിവേഴ്സിറ്റി ചെലവിട്ടത് 8ലക്ഷം രൂപയാണ്.

കോടതിച്ചെലവ് വിസിമാരിൽ നിന്നോ തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നോ ഈടാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

വിസിമാർ ചെലവഴിച്ച തുകയുടെ കണക്ക് നിയമസഭയിൽ വെച്ചത്
കണ്ണൂർ വിസി – Rs 69,25340
കുഫോസ് വിസി – Rs 35,71311
കെടിയു വിസി – Rs 1,47515
കാലിക്കറ്റ് വിസി – Rs 4,25000
കുസാറ്റ് വിസി – Rs 77500
മലയാളം സർവ്വകലാശാല വിസി – Rs 1,00000
ഓപ്പൺ സർവ്വകലാശാല വിസി – Rs 53000.
ഡോ. പ്രിയ വർഗീസ് (wife of K. K. Ragesh ex MP) – Rs 7,80000.

വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയും സമീപിച്ച വൈസ് ചാൻസർമാർ കോടതിച്ചെലവുകൾക്കായി സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നാണ് പണം ചെലവിട്ടത്.

ഇത് പാടില്ലാത്തതാണെന്ന് ആർഎസ് ശശികുമാർ തലവനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വെളിപ്പെടുത്തി. ശ്രീ എൽദോസ് പി. കുന്നപ്പള്ളിലിന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി വിശദമായ കണക്ക് നിയമസഭയ്ക്ക് നൽകിയത്.

Tags