സ്‌കൂട്ടര്‍ യാത്രക്കാരനെ വെട്ടിവീഴ്ത്തി

google news
scooter

കാസര്‍ക്കോട് കാഞ്ഞങ്ങാട് മാവുങ്കാല്‍ നെല്ലിത്തറയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെട്ടി വീഴ്ത്തി. കൊടവലത്തെ ചന്ദ്രനെയാണ് വടിവാളുപയോഗിച്ച് വെട്ടിയത്. കാലിന് ഗുരുതരമായി മുറിവേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

ഭാര്യയോടൊപ്പം കാഞ്ഞങ്ങാട്ടെ സപ്ലൈകോയില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് ആക്രമണം. പ്രവാസിയായ ചന്ദ്രന്‍ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇവിടെ നിന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികള്‍ വാഴക്കോട് സ്വദേശികളാണെന്നും ഇവരെ ചന്ദ്രന്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

Tags