സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി

google news
mask

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്നിടത്തും മാസ്‌ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. 


കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കിയാണ് സംസ്ഥാനം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 


സാനിറ്റൈസറും നിര്‍ബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവില്‍ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ്.
 

Tags