മഹാരാഷ്ട്രയില്‍ സിക വൈറസ് സ്ഥിരീകരിച്ചു ; ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

zika

മഹാരാഷ്ട്രയില്‍ സിക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധിച്ച ഗര്‍ഭിണികളെയും ഗര്‍ഭസ്ഥ ശിശുകളെയും പ്രത്യേകം പരിശോധിക്കുകയും നിരന്തരമായ നീരിക്ഷണം നല്‍ക്കണമെന്നും അധിക്യതര്‍ അറിയിച്ചു. 

മഹാരാഷ്ട്രയില്‍ എട്ട് സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണമെന്നും ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കൊതുകുകളെ തുരത്താനും അണുമുക്തമാക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗ ബാധയെ കൂറിച്ച് സോഷ്യല്‍ മീഡിയയിലുടെ ബോധവല്‍ക്കരണം നടത്തണമെന്നും കേന്ദ്ര ആരോ?ഗ്യ മന്ത്രാലയം അറിയിച്ചു.

Tags