കൊവിഡ് രോഗികള്‍ വർധിക്കുന്നു; മുന്നറിയിപ്പുമായി യോ​ഗി ആദിത്യനാഥ്

google news
yogi
സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്‌മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശങ്ങൾ നൽകിയത്. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും കൂടുതൽ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ജാ​ഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്‌മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശങ്ങൾ നൽകിയത്. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും കൂടുതൽ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

ജനിതക പഠനത്തിനായി കൊവിഡ് രോഗികളുടെ സാമ്പിളുകൾ അയക്കാനും യോഗി ആദിത്യനാഥ് നിർദേശം നൽകി. ശനിയാഴ്ച ഗൗതം ബുദ്ധ് നഗറിൽ 70 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഗാസിയാബാദിലും കേസുകൾ വർധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.

Tags