2 വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് ധനികരാകാം; ഈ പോസ്റ്റ് ഓഫീസ് സ്ക്രീനെ കുറിച്ച് കൂടുതൽ അറിയാം

post office

സാധാരണക്കാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാൻ ഏറ്റവും ശക്തമായ ഇടപെടലുകൾ നടത്തുന്ന സർക്കാർ സംവിധാനമാണ് പോസ്‌റ്റ് ഓഫീസ്. ഇതിനായി നിരവധി നിക്ഷേപ പദ്ധതികൾഉണ്ട്  . അതിൽ ഭൂരിഭാഗവും കുറഞ്ഞ പ്രീമിയം തുക മുതൽ ലഭ്യമാണ് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ മെച്ചം. ഇത്തരത്തിൽ സ്ത്രീകൾക്കായുള്ള പോസ്റ്റ് ഓഫീസിന്റെ ഒരു സ്ക്രീമിനെ കുറിച്ച് കൂടുതൽ അറിയാം 

വെറും 2 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാൻ ഈ പദ്ധതി സഹായിക്കും.  ഇത് രണ്ട് വർഷത്തെ സെക്യൂരിറ്റി കാലയളവ് നൽകുന്നു. അതായത് രണ്ട് വർഷത്തേക്ക് മാത്രമേ നിങ്ങൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ. മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് എന്നാണ് ഈ പദ്ധതിയുടെ പേര്. ഇതിൽ ഒരു സ്ത്രീക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാൻ കഴിയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. 2023ലാണ് കേന്ദ്ര സർക്കാർ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ആരംഭിച്ചത് . 

ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് ഓഫീസിൻ്റെ പ്രശസ്തമായ പദ്ധതികളിൽ ഇടം നേടിയ ഈ പദ്ധതി നിരവധി സ്ത്രീകൾക്ക് പ്രിയപ്പെട്ട പദ്ധതിയായി മാറി. ഈ സ്കീമിന് കീഴിൽ സർക്കാർ 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തേക്ക് മാത്രമേ നിങ്ങൾക്ക് ഈ ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയൂ. കൂടാതെ, ഈ സ്കീമിന് കീഴിലുള്ള പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്.

Tags