വളർത്തുനായയ്ക്ക് 2.5 ലക്ഷം രൂപയുടെ സ്വർണ്ണ ചെയിൻ സമ്മാനിച്ച് യുവതി

dog gold

തൻ്റെ പിറന്നാൾ ദിനത്തിൽ വളർത്തു നായയ്ക്ക് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണച്ചെയിൻ സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് മുംബൈ സ്വദേശിനിയായ സരിതാ സൽദാന.

ചെമ്പൂരിലെ ജ്വല്ലറിയായ അനിൽ ജ്വല്ലേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വൈറൽ വീഡിയോ ഈ ഹൃദയസ്പർശിയായ നിമിഷം പകർത്തുന്നു. വീഡിയോയിൽ, കടയിൽ ക്ഷമയോടെ കാത്തിരിക്കുന്ന തൻ്റെ വളർത്തു നായ ടൈഗറിനായി സൽദാന അതിമനോഹരമായ സ്വർണ ചെയിൻ തിരഞ്ഞെടുക്കുന്നത് കാണാം.

സൽദാഹ സ്നേഹപൂർവ്വം ചെയിൻ കഴുത്തിൽ വയ്ക്കുമ്പോൾ ആവേശഭരിതനായ നായ സന്തോഷത്തോടെ വാലാട്ടിക്കൊണ്ടാണ് അത് സ്വീകരിക്കുന്നത്
 

Tags