വലിയ ജനക്കൂട്ടമുണ്ടാകുമ്പോള്‍ ഇത്തരം ചെറിയ സംഭവങ്ങള്‍ നടക്കും ; മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി യുപി മന്ത്രി

minister
minister

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം പരിശോധിച്ച് വരികയാണെന്നും മേളയിലെത്തിയവര്‍ സ്ഥലം കിട്ടുന്നിടത്ത് കുളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി. വലിയ പരിപാടികളില്‍ ഇത്രയും വലിയ ജനക്കൂട്ടമുണ്ടാകുമ്പോള്‍ ഇത്തരം ചെറിയ സംഭവങ്ങള്‍ നടക്കുമെന്നായിരുന്നു അപകടത്തില്‍ അപലപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദിന്റെ പ്രതികരണം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം പരിശോധിച്ച് വരികയാണെന്നും മേളയിലെത്തിയവര്‍ സ്ഥലം കിട്ടുന്നിടത്ത് കുളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും സഞ്ജയ് നിഷാദ് പറഞ്ഞു. മഹാകുംഭമേളയ്ക്ക് വേണ്ടി ഒരുക്കിയ സംവിധാനങ്ങള്‍ ലോകത്ത് മറ്റെവിടെയും ഒരുക്കിയിട്ടുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കരുതെന്നും മന്ത്രി പറഞ്ഞു.

Tags