ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയുടെ കാമുകനെ ; ക്രൂരമായി കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്


കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുരുകവേല്‍ ഭാര്യ സുമിത്ര മുനിയാണ്ടിയുമായി വീടിനുള്ളില്‍ സംസാരിക്കുന്നതാണ് കണ്ടത്.
ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കരൂര്‍ സ്വദേശി മുനിയാണ്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മുരുകവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുരുകവേല്‍ ഭാര്യ സുമിത്ര മുനിയാണ്ടിയുമായി വീടിനുള്ളില്‍ സംസാരിക്കുന്നതാണ് കണ്ടത്. ഇതില്‍ പ്രകോപിതനായ മുരുകവേല്‍ വീട്ടിലേക്ക് കയറുകയും കത്തിയുപയോഗിച്ച് മുനിയാണ്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തുകയുമായിരുന്നു. ഇതിനിടെ നെഞ്ചില്‍ തറച്ച കത്തിയുമായി മുനിയാണ്ടി പുറത്തേക്കോടി. സുമിത്ര മുരുകവേലിനെ വീട്ടില്‍ അടച്ചിടുകയും മുനിയാണ്ടിക്ക് പിറകെ ഓടുകയുമായിരുന്നു. പിന്നാലെ മുനിയാണ്ടിയുടെ നെഞ്ചില്‍ നിന്നും സുമിത്ര കത്തി വലിച്ചൂരി. ഇതോടെ അമിത രക്തസ്രാവം ഉണ്ടാവുകയും മുനിയാണ്ടി മരണപ്പെടുകയുമായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീന്‍ ജീവനക്കാരനാണ് പ്രതി മുരുകവേല്‍. നേരത്തേ തിരുപ്പൂരിലായിരുന്നു മുരുകവേലും ഭാര്യ സുമിത്രയും താമസിച്ചിരുന്നത്. ഇതിനിടെയാണ് സുമിത്ര ഡ്രൈവറുമായ മുനിയാണ്ടിയും പരിചയത്തിലാകുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ മുരുകവേല്‍ സുമിത്രയുമൊത്ത് കോയമ്പത്തൂരിലെത്തി. എന്നാല്‍ ഇതിനിടെയും ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നിരുന്നു. ഇതിനിടെ മുനിയാണ്ടിയെ തന്റെ വീട്ടില്‍ കണ്ടതോടെയാണ് മുരുകവേല്‍ പ്രകോപിതനായതും കൊലപാതകത്തില്‍ കലാശിച്ചതും.