മഹാരാഷ്ട്ര, ജാര്‍ഖണ്ട് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഉടന്‍ പ്രഖ്യാപിച്ചേക്കും

election commission
election commission

മഹാരാഷ്ട്ര, ജാര്‍ഖണ്ട് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ്  ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ടു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്താനുള്ള സന്ദര്‍ശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തുടക്കം കുറിക്കും. 

ജാര്‍ഖണ്ടില്‍ ഇന്നും നാളെയും കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെത്തി കമ്മീഷന്‍ സ്ഥിതി വിലയിരുത്തും.

ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത. വയനാട് അടക്കം ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിനുള്ള തീയതിയും ഇതിനൊപ്പം കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.

Tags