വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

Chief Minister Vijay appoints his own astrologer as Special Duty Officer

സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം

ചെന്നൈ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവിഷ്‌കരിക്കുന്ന സിങ്കപ്പെണ്‍ പദ്ധതിക്ക് ഇന്നു തുടക്കമാകും.ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് സിംഗപ്പെണ്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

 സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച, സ്ത്രീകള്‍ മാത്രമുള്ള പ്രത്യേക പോലീസ് വിഭാഗമാണ് ‘സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്’.

സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം.

ഡിജിപി ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ 18 സബ് ഇന്‍സ്‌പെക്ടര്‍മാരെ ‘ഓണ്‍ ഡ്യൂട്ടി’ വ്യവസ്ഥയില്‍ ഈ സേനയിലേക്ക് നിയോഗിച്ചിരുന്നു. സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഐജിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിടുതല്‍ ചെയ്ത് സേനയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

.ഇവര്‍ക്കു പുറമേ ഡിജിപി ഓഫീസിലെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നുള്ള ജീവനക്കാര്‍, വടപളനി പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ ഇന്റലിജന്‍സ് വിംഗില്‍ നിന്നുള്ള ഒരു ഗ്രേഡ്-1 പോലീസ് കോണ്‍സ്റ്റബിള്‍ (ഇരുവരും സോഷ്യല്‍ മീഡിയ സെല്ലില്‍ ഓണ്‍ ഡ്യൂട്ടിയിലായിരുന്നു), അവടി, വീരപുരം, കോവൈപുതൂര്‍, ഉളുന്തൂര്‍പേട്ട, സേവൂര്‍ എന്നീ പ്രദേശങ്ങളിലെ തമിഴ്നാട് സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമാകും.

Tags